നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ച് പോലീസ്. യുവതി പീഡനത്തിന് ഇരയായെന്ന സംശയത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചത്. കേസ് അന്വേഷണത്തില്‍ പരിശോധനഫലം സഹായകരമാകുമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ പീഡന പരാതി യുവതി നല്‍കിയിട്ടില്ലെങ്കിലും അത്തരമൊരു പരാതിക്ക് സാധ്യത ഉണ്ടെന്ന് പൊലീസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധനയ്ക്കായി കൊല്ലപ്പെട്ട കുഞ്ഞിന്റെ സാമ്പിളും പോലീസ് ശേഖരിച്ചത്. അതേ സമയം കേസില്‍ പ്രതിയായ യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് യുവതിയെ മാറ്റി. വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് വിട്ടില്‍ വെച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി വിട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചു എറിയുകയായിരുന്നു. കേസില്‍ 14 ദിവസം റിമാന്‍ഡിലാണ് പ്രതിയായ യുവതി.

 

Back to top button
error: Content is protected !!