ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ രാജിവെച്ചു

ആരക്കുഴ: ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭരണ നിര്‍വഹണ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. ധാരണ പ്രകാരം 2 വര്‍ഷത്തെ പഞ്ചായത്ത് ഭരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ബുധനാഴ്ച 11. 45ഓടെ സെക്രട്ടറിയ്ക്ക് ഓമന മോഹനന്‍ രാജി സമര്‍പ്പിച്ചത്. റിട്ടേണിംഗ് ഓഫീസര്‍ അറിയിക്കുന്ന തീയതിയില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. 11 ആം വാര്‍ഡ് മെമ്പര്‍ ജാന്‍സി മാത്യുവാണ് അടുത്ത 2 വര്‍ഷത്തേയ്ക്ക് പഞ്ചായത്ത്  പ്രസിഡന്റാകാന്‍ സാധ്യതയെന്ന് ഓമന മോഹനന്‍ പറഞ്ഞു. തുടര്‍ന്നുള്ള ഒരു വര്‍ഷം 13 ആം വാര്‍ഡ് മെമ്പര്‍ ലസിതാ മോഹനും ധാരണ പ്രകാരം പ്രസിഡന്റാവും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക്  ഭരിക്കുന്ന ആരക്കുഴ പഞ്ചായത്തില്‍ 13 ഭരണസമിതിയില്‍ 10 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.

 

 

 

 

 

 

Back to top button
error: Content is protected !!