വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം

കോലഞ്ചേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം. കഴിഞ്ഞ ഒക്ടോബര്‍ 7ന് കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ പുതുപ്പനത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധായവസ്ഥയിലായിരുന്ന മീമ്പാറ കുടകുത്തി തെക്കേ പുളിനാല്‍ ടി.കെ.ജോര്‍ജ് (56)ആണ് മരിച്ചത്. പുതുപ്പനത്ത്കൂടി നടന്ന് പോകുമ്പോള്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളിയായ ജോര്‍ജ്ജ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി ഭാര്യ: ഗ്രേസി മക്കള്‍ : ചിലു (ആസ്റ്റര്‍ മെഡിസിറ്റി) സില്ല.

 

 

 

Back to top button
error: Content is protected !!