അപകടംമൂവാറ്റുപുഴ
കെ.എസ്.ആർ.റ്റി.സി ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ :കെ.എസ്.ആർ.റ്റി.സി ബസ് ഇടിച്ചു കാൽനടയാത്രക്കാരിയായ വയോധിക മരിച്ചു.ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്ക്.വാളകം കുന്നയ്‌ക്കാൽ ഇളമറ്റം സരോജം (70)ആണ് മരിച്ചത്.ഭർത്താവ് ഷാജി ഇട്ടൻ (72)ആണ് ഗുരുതര പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടരയോടെ കൊച്ചി -ധനുഷ്കോടി ദേശിയപാതയിലെ കരട്ടെ വാളകത്തായിരുന്നു അപകടം.പ്രാർത്ഥനയോഗത്തിൽ പങ്കെടുത്തശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോലഞ്ചേരി ഭാഗത്ത് നിന്നും എത്തിയ കെ.എസ്.ആർ.റ്റി സി ബസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സരോജത്തിനെ രക്ഷിക്കാനായില്ല.മൃദദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.