പെരുമ്പാവൂർ – കോലഞ്ചേരി – കറുകപ്പിള്ളി ബസ് സർവ്വീസ് പുനരാരംഭിക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ ഇടപെടൽ.

 

പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസ് നടത്തിക്കൊണ്ടിരുന്ന പെരുമ്പാവൂർ – കോലഞ്ചേരി – കറുകപ്പിള്ളി ബസ് റൂട്ട് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ താല്പര്യപ്പെട്ടുകൊണ്ട് എൽദോസ് കുന്നപ്പിള്ളി എം എൽ എ പെരുമ്പാവൂർ കെഎസ്ആർറ്റിസി അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക് കത്ത് നൽകി.നിരവധി വിദ്യാർത്ഥികളും, ജോലിക്കാരും, മറ്റ് ആളുകളും ഉപയോഗിച്ചിരുന്ന ഈ ബസ് സർവീസ് കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ കുറവ് മൂലം നിർത്തിയത് ആണ്. സ്കൂളുകളും, കോളേജുകളും തുറന്ന സാഹചര്യത്തിൽ ഈ മേഖലയിൽ യാത്രക്ലേശം രൂക്ഷമാണ്. ഈ സാഹചര്യം മനസിലാക്കിയാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ ഇടപെടൽ. ബസ് സർവ്വീസ് ഉടനെ പുനസ്ഥാപിക്കും എന്ന് എം എൽ എ യ്ക്ക് എറ്റിഓ ഉറപ്പ് നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു .

Back to top button
error: Content is protected !!