മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന് എന്‍. എസ്. എസ് പുരസ്‌കാരം

എറണാകുളം: സാങ്കേതിക സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം പ്രഖ്യാപിച്ച എന്‍.എസ്.എസ് പുരസ്‌കാരം മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന്. മികച്ച എന്‍.എസ്. എസ് യുണിറ്റിനുള്ള പുരസ്‌കാരമാണ് കോളേജ് കരസ്ഥമാക്കിയത്. മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായി കോളേജിലെ അസി. പ്രൊഫ. അരുണ്‍കുമാര്‍ എം തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസാണ് പുരസ്‌കാരം പ്രഖ്യപിച്ചത്. 2020-22 വര്‍ഷത്തെ മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് കോളേജിന് പുരസ്‌കാരം ലഭിച്ചത്.

Back to top button
error: Content is protected !!