എൻ .ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജാഥക്ക് സ്വീകരണം നൽകി

 

മൂവാറ്റുപുഴ:തൊഴിലുറപ്പ് ജില്ലാ പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴ സ്വീകരണം നൽകി നൽകി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ എൻ .ആർ. ഇ. ജി

വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 12ന് രാജ്ഭവനിലേക്കും, മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും തൊഴിലാളികൾ മാർച്ച് ചെയ്യുകയാണ്. എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാടുള്ള കേന്ദ്ര ലേബർ കമ്മീഷൻ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് നയിക്കുന്നപ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴഏരിയയിൽ നാല് കേന്ദ്ര.രാമചന്ദ്രൻ ,മാനേജർ തമ്പി പോൾ, ജാഥ അംഗങ്ങളായ എ .ഡി. ഗോപി, എം. ടി. വർഗീസ്, യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ,പ്രസിഡന്റ് സുജാത സതീശൻ, ട്രഷറാർ ഷാജു വടക്കൻ, ജോയിന്റ് സെക്രട്ടറി മറിയം ബീവി നാസർ, സി.പി.എം നേതാക്കളായ കെ .എൻ. ജയപ്രകാശ്, എം .ആർ .പ്രഭാകരൻ, സാബു ജോസഫ് , ആർ. സുകുമാരൻ, വി .ആർ. ശലിനി, കെ. ടി .രാജൻ ,അനീഷ് മാത്യം, വി .കെ .വിജയൻ ,എം .എൻ. മുരളി, ടി .എം .ജോയി തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഒരു ദിവസം ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ ഏറ്റെടുക്കാവു എന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക, തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക, കൂലി 600 രൂപ ആക്കുക ,തൊഴിലുറപ്പ് സമയം രാവിലെ 9 മുതൽ 4 വരെയാക്കുക , പണി ആയുധങ്ങൾ മൂർച്ച കൂട്ടാൻ നൽകിയിരുന്ന തുക പുനസ്ഥാപിക്കുക, കുടിശ്ശിക അനുവദിക്കുക, പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരത്തിൻറെ ഭാഗമായി ഉയർത്തുന്നത്.

 

ചിത്രം- തൊഴിലുറപ്പ് തൊഴിലാളികളുടെ ജില്ലാ പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണം

Back to top button
error: Content is protected !!