എന്‍.പി.പി. നമ്പൂതിരി അനുസ്മരണം നാളെ

കൂത്താട്ടുകുളം: ആയുര്‍വേദ നേത്രചികിത്സാ വിദഗ്ധനും ഗവേഷകനും ആയുര്‍വേദ ശാസ്ത്ര ഗ്രന്ഥകാരനുമായ എന്‍.പി.പി.നമ്പൂതിരിയുടെ അനുസ്മരണം നാളെ കൂത്താട്ടുകുളം ശ്രീധരീയത്തില്‍ നടക്കും. രാവിലെ ആറു മുതല്‍ 11 വരെ സൗജന്യ രക്ത പരിശോധന ക്യാമ്പ്. രാവിലെ ഒന്പതിന് മുതല്‍ മൂന്നു വരെ സൗജന്യ നേത്ര പരിശോധനയും നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന എന്‍.പി.പി. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരി ദീപപ്രോജ്വലനം നിര്‍വഹിക്കും. നഗരസഭാധ്യക്ഷ വിജയ ശിവന്‍ അധ്യക്ഷത വഹിക്കും.
വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഹരി എന്‍. നമ്പൂതിരി, സിഇഒ ബിജു പ്രസാദ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9745005944.

 

Back to top button
error: Content is protected !!