നോ വോട്ട് ടു ബിജെപി; ക്യാമ്പയിന്‍ നടത്തി എഎപി

ആരക്കുഴ: എഎപി ആരക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഡി ദുരുപയോഗത്തിനെതിരായി നടത്തിയ ധര്‍ണയുടെ സമാപനവും നോ വോട്ട് ടു ബിജെപി ക്യാമ്പയിന്റെ ഉദ്ഘാടനവും നടത്തി. ചൊവ്വാഴ്ച പണ്ടപ്പിള്ളി ബിജെപി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണക്ക് വിജയകരമായി സമാപനം കുറുച്ചുവെന്നും ആപ്പ് ആരക്കുഴ പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെയിംസ് പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ സംസ്ഥാന വക്താവ് ജോണ്‍സണ്‍ കറുകപ്പിള്ളില്‍, ജില്ലാ ലീഗല്‍ വിംഗ് പ്രസിഡന്റ് അഡ്വ. ബിജു തോമസ്, ഷാജി പുളിക്കത്തടം,ജെയിംസ് കളത്തില്‍, അഡ്വ. ചാള്‍സ് വാട്ടപ്പിള്ളില്‍, പി.എം.അവിര, മോഹനന്‍ കുഞ്ഞറങ്ങട്ടു, സോണി പടിഞ്ഞാറേ മതേയ്ക്കല്‍, ആനി സെബി മാവര, ജോസ് കളപ്പുര, ജോസ് മോളേപ്പറമ്പില്‍, അരുണ്‍ ഒളമറ്റം, ഫിലോമിന പുല്ലൂമാരിക്കുന്നേല്‍, പരിശീലന വിംഗ് പ്രസിഡന്റ് ജോയ് മൈക്കല്‍ മൂക്കഞ്ചേരി, സെക്രട്ടറി സലിം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!