‘നോ പാര്‍ക്കിംഗ് ‘ ബോര്‍ഡ് പേരിനുമാത്രം

 

മൂവാറ്റുപുഴ: നോ പാര്‍ക്കിംഗ് ബോര്‍ഡുകളെ നോക്കുകുത്തിയാക്കി മുനിസിപ്പല്‍ സ്റ്റേഡിയം കോമ്പൗണ്ട് വീണ്ടും അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി.നാട്ടുകാരുടെ നിരന്തര സമരങ്ങള്‍ക്കൊടുവില്‍ നാലുവര്‍ഷം മുമ്പ് നഗരസഭ കമ്പിവേലി കെട്ടി തിരിച്ച് പാര്‍ക്കിംഗ് നിരോധിച്ച സ്ഥലമാണ് വീണ്ടും വണ്ടിപ്പേട്ടയായി മാറിയത്.

വേലിയല്ലാം ഇളക്കി എറിഞ്ഞ് ലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭ സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകളുടെ സമീപത്തടക്കമാണ് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് ലോഡുമായി എത്തി, തിരികെ പോകാന്‍ ലോഡ് പ്രതീക്ഷിച്ചു കിടക്കുന്ന വാഹനങ്ങളാണ് ഇവിടെയുള്ളത്. ലോറി പാര്‍ക്കിങ്ങിനായി രണ്ട് വണ്ടിപ്പേട്ടയാണ് നഗരസഭയുടെ കീഴിലുള്ളത്. എവറസ്റ്റ് കവലയിലെ ഹോമിയോ ആശുപത്രിക്ക് സമീപവും സ്റ്റേഡിയത്തിനു പിറകുവശത്തും. ആവശ്യത്തിലേറെ സൗകര്യങ്ങളുള്ള ഇത് എല്ലാം ഒഴിവാക്കിയാണ് സ്റ്റേഡിയം വളപ്പിലെ പാര്‍ക്കിങ്ങ്. ഇതിനു പുറമെ തിരക്കേറിയ ഇ.ഇ.സി റോഡിലും പാര്‍ക്ക് ചെയ്യുന്നുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് നാലുവര്‍ഷം മുമ്പ് നഗരസഭ ഇതിനു ചുറ്റും കമ്പിവേലികെട്ടിയത്.

 

Back to top button
error: Content is protected !!