ഞങ്ങളും കൃഷിയിലേക്ക്; പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

 

 

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് മുവാറ്റുപുഴ കൃഷിഭവന്റെ നേത്യത്തിൽതുടക്കമായി. മൂവാറ്റുപുഴകൃഷി അസിസ്റ്റന്റ ഡയറക്ടർ ടാനി തോമസ് പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ.പി. റസാക്കിന് പച്ചചക്കറി വിത്തുകൾ

ക്കറി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കൃഷി ഓഫിസർ കെ.എം. സൈനുദ്ദിൻ പദ്ധതി വിശദീകരണം നടത്തി, പ്രസ്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷഫീഖ്, വൈസ് പ്രസിഡൻ്റ് കെ.എം.ഫൈസൽ, ജോയിൻ്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി, ട്രഷറർ രാജേഷ് രണ്ടാർ, പ്രസ്സ് ക്ലബ്ബ് അംഗങ്ങൾ സംബന്ധിച്ചു.പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ സംഘടനകൾ, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേേജുകൾ തുടങ്ങിയ മേഖലകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുമെെന്ന് കൃഷി ഓഫീസർ. കെ.എം.സൈനുദ്ധീൻ അറിയിച്ചു.

 

ചിത്രം – മുവാറ്റുപുഴ കൃഷിഭവന്റെ നേത്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണം മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ ഡയറക്ടർ ടാനി തോമസ് പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ പി റസാക്കിന് നൽകി ഉദ്ഘാടനം ചെയ്യുന്നു….

Back to top button
error: Content is protected !!