യേശുവിന്റെ പീഢാനുഭവ സ്മരണയില്‍ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ദു:ഖവെള്ളിയാചരണം

കോതമംഗലം: യേശുവിന്റെ പീഢാനുഭവ സ്മരണയില്‍ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ദു:ഖവെള്ളിയാചരണം നടന്നു. പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി എന്നിവക്ക് ശേഷം വൈകിട്ട് നാലന് പരിഹാര പ്രദക്ഷിണവും നടന്നു. പള്ളിയില്‍ നിന്നാരംഭിച്ച ഫാത്തിമ മാതാ കപ്പേള, കോഴിപ്പിള്ളി ബൈപാസ് – മലയിന്‍കീഴ് വഴി തിരികെ പള്ളിയിലെത്തുന്ന രീതിയിലായിരുന്നു പരിഹാര പ്രദക്ഷിണം ഒരുക്കിയിരുന്നത്. കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചെറുപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ, സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!