കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല: ആവോലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജമാര്‍ച്ച് നടത്തി എല്‍ഡിഎഫ്

ആവോലി: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാത്ത ആവോലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജമാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ച് എല്‍ഡിഎഫ്. ആവോലി പഞ്ചായത്തിലെ രണ്ടാര്‍, നടുക്കര, കാവന, എലുവിച്ചിറകുന്ന്് എന്നീ വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് ബഹുജമാര്‍ച്ച് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹം ഉദ്ഘാടനം ചെയ്തു. സിപിഐ ആവോലി ലോക്കല്‍ സെക്രട്ടറി എം.കെ അജി അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസ്, എല്‍ഡിഎഫ് കണ്‍വീനാര്‍ കെ.ഇ മജീദ്, സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ എം.ആര്‍ പ്രഭാകരന്‍, വി.കെ ഉമ്മര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 110ഓളം കുടുംബങ്ങളാണ് എലുവിച്ചിറകുന്ന്് കോളനി ഭാഗത്തുള്ളതെന്നും, പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ജനങ്ങളുടെ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Back to top button
error: Content is protected !!