മൂവാറ്റുപുഴ – പിറവം റോഡില്‍ സിഎസ്ഐ സെമിത്തേരി പറമ്പിന് തീപിടിച്ചു

മൂവാറ്റുപുഴ: പിറവം റോഡില്‍ സിഎസ്ഐ സെമിത്തേരി പറമ്പിന് തീപിടിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ പറമ്പിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെ തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലിനും കുറ്റിക്കാടിനും തീപിടിച്ചതിനെ തുടര്‍ന്ന് സമീപത്തെ പറമ്പിലേക്ക് വ്യാപിക്കുകയായിരുന്നു. മൂവാറ്റുപുഴ അഗ്‌നിരക്ഷസേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധയമാക്കിയത്. തീ പടര്‍ന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. ഉച്ചസമയമായതിനാല്‍ അതിവേഗമാണ് തീ സമീപത്തെ പറമ്പിലേക്ക് വ്യാപിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ അജീഷ് കുമാര്‍, ഇബ്രഹീം, ഷനവാസ്, റെനീഷ്, ഷിബു പി ജോസഫ്, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

 

Back to top button
error: Content is protected !!