ജനപ്രതിനിധികള്‍ക്ക് സ്വീകരണ ഇന്ന്.

 

മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മുളവൂര്‍ പ്രദേശത്ത് നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുളവൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദിനും നാലാം വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിക്കും അഞ്ചാം വാര്‍ഡ് മെമ്പര്‍ എം.എസ്. അലിക്കും ആറാം വാര്‍ഡ് മെമ്പര്‍ ബെസ്സി എല്‍ദോസിനും ഏഴാം വാര്‍ഡ് മെമ്പര്‍ പി.എം.അസീസിനും തിങ്കളാഴ്ച വൈകിട്ട് 5.30ന് ലൈബ്രറി ഹാളില്‍ വച്ച് സ്വീകരണം നല്‍കും. ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്‌കറിയ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തും.

Back to top button
error: Content is protected !!