മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മൂവാറ്റുപുഴക്കാരന്‍ 

മൂവാറ്റുപുഴ: മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മറ്റൊരു മൂവാറ്റുപുഴക്കാരനും. മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി പ്രദീപ് വേലായുധനാണ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തന്റെ ആദ്യ സംരംഭമായ ഒരു കടന്നല്‍ കഥയുമായി മലയാളസിനിമയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. ജാഫര്‍ ഇടുക്കി പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. tkv പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും പ്രദീപ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപ് വേലായുധനെന്ന സംവിധായകന്റെ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

 

Back to top button
error: Content is protected !!