മദ്റസകളില്‍ വിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി

മൂവാറ്റുപുഴ: മദ്റസകളില്‍ വിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. റമദാന്‍ അവധി കഴിഞ്ഞ് ഇന്ന് സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. അധ്യാപകരും, മഹല്ല് ഭാരവാഹികളും, രക്ഷിതാക്കളും ചേര്‍ന്ന് നവാഗതരെ സ്വികരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള പതിനായിരത്തിലധികം മദ്രസകളില്‍ ‘ദിറായാ, മബ്‌റൂക് ‘ എന്ന ശീര്‍ഷകത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവേശന പരിപാടികള്‍ സംഘടിപ്പിച്ചത്. രണ്ടാര്‍കര കോട്ടപ്പുറം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പ്രവേശനോത്സവം രണ്ടാര്‍ മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സുഹൈല്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് എം.എം അലിയാര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി റ്റി.പി അബ്ദുള്‍ ഖാദര്‍, മദ്രസ സദര്‍ മുഅല്ല്യം അജ്മല്‍ ബാഖവി, അധ്യാപകരായ ഹസ്സൈനാര്‍ മൗലവി, അലി മൗലവി, മുഹമ്മദ് അല്‍ ഹസനി, അസീസ് കാശിഫി, പിറ്റിഎ പ്രസിഡന്റ് ഷിയാസ് പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!