പിറവം സ്വദേശിനി നേഹ ജിജിമോൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി…

 

 

പിറവം:ആശാരിപറമ്പിൽ ജിജിമോൻ-സിമിലി ദമ്പതികളുടെ മകൾ നേഹ ജിജിമോൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. മൂന്നാം വർഷം ബി. എസ്. സി. നഴ്സിംഗ് പഠിക്കുന്ന നേഹ ചെറുപ്പംമുതൽ ചിത്രരചനയിൽ മികവ് പുലർത്തിയിരുന്നു. അപ്രിസിയേഷൻ ടൈറ്റിൽ വിഭാഗത്തിലാണ് അംഗീകാരം. ചെറിയ ചില്ലുകുപ്പിയിൽ ദേശീയഗാനം ആലേഖനം ചെയ്താണ് ഈമിടുക്കി പിറവത്തിന് അഭിമാനമായത്. നെവിൻ ജിജിമോൻ സഹോദരനാണ്.

Back to top button
error: Content is protected !!