നീറമ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ പഠനോത്സവം

കല്ലൂര്‍ക്കാട്: നീറമ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പഠനോത്സവത്തിന്റെ ഉദ്ഘാടനം മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ ആന്‍സി ജോസ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, പഠന മികവുകളും, പഠനോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സീനിയ ഡാനിയല്‍, അധ്യാപിക മേഴ്‌സി എന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!