ഹജ്ജിന്റെ ആത്മാവ് ആത്മസംയമനവും ക്ഷമയും: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മൂവാറ്റുപുഴ: ഹജ്ജ് കര്‍മത്തിന്റെ ആത്മാവ് ആത്മസംയമനവും ക്ഷമയുമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍. പൂര്‍വിക മഹത്തുക്കളുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ പുനരാവിഷ്‌കാരം കൂടിയാണ് ഹജ്ജെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച മധ്യ കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ് പഠന പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക ദിന ഹജ്ജ് പഠന പരിശീലന ക്യാമ്പ് ഹാജി മാരുടെ പങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി. എറണാകുളം ജില്ലക്ക് പുറമേ ഇടുക്കി,കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ഹാജിമാരുടെ സാന്നിധ്യവും ക്യാമ്പിലുണ്ടായിരുന്നു. ഹജ്ജ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സംശയനിവാരണത്തിന് അവസരവും നല്‍കിയിരുന്നു. മത- രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിനെ ശ്രദ്ധേയമാക്കി. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് സംഘാടകരായ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ ഒരുക്കിയിരുന്നത്

Back to top button
error: Content is protected !!