മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് വീല്‍ ചെയറും, ഫാനും സംഭാവന നല്‍കി ലൈഫ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ സര്‍ജറി വാര്‍ഡിലേക്ക് 6 സീലിംഗ് ഫാനും, ഒരു വീല്‍ ചെയറും സംഭാവന നല്‍കി ലൈഫ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കിവരുന്ന സന്നദ്ധ സംഘടനയാണ് ലൈഫ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. റീന മാത്യു, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെലി മേരി ജോര്‍ജ്, നീന ചന്ദ്രന്‍, പിആര്‍ഒ ശ്രീരാജ്, ലൈഫ് മിഷന്‍ ട്രസ്റ്റ് പ്രസിഡന്റ് എല്‍ദോസ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!