സംസ്ഥാന തല പുരസ്‌കാര ജേതാവിന് പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1198 മാര്‍ക്ക്

വാഴക്കുളം: സംസ്ഥാന തല പുരസ്‌കാര ജേതാവിന് പ്ലസ് ടു പരീക്ഷയില്‍ ആകെയുള്ള ആയിരത്തി ഇരുന്നൂറില്‍ 1198 മാര്‍ക്ക്. സയന്‍സ് വിഭാഗത്തില്‍ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ അനന്ദു പ്രകാശിനാണ് ഉന്നത വിജയം. 2016,2017,2024 വര്‍ഷങ്ങളില്‍ ത്രെഡ് പാറ്റേണില്‍ അനന്ദുവിന് സംസ്ഥാന തല പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഡിജിറ്റല്‍ മാഗസിന്‍, പ്രസംഗം,കരാട്ടേ എന്നിവയിലും സംസ്ഥാന തല ജേതാവാണ് അനന്ദു. സംസ്ഥാന തലത്തില്‍ മികച്ച വിദ്യാര്‍ത്ഥി – അധ്യാപക അവാര്‍ഡും നേടിയ പ്രതിഭയാണ് അനന്ദു. ആവോലി ചാലില്‍ സി.എം പ്രകാശിന്റെ മകനാണ് അനന്ദു.മാതാവ് കെ.കെ അജിത അധ്യാപികയാണ്. സഹോദരന്‍ നന്ദു ബി.ടെക് വിദ്യാര്‍ത്ഥിയാണ്.

Back to top button
error: Content is protected !!