പരിസ്ഥിതി സ്നേഹം നിറച്ച് സ്നേഹത്തണൽ കൂട്ടായ്മ

 

മാറാടി: മാനസികവും ആരോഗ്യപരവുമായ ഒരു പുതു തലമുറയെ വാർത്തെടുക്കുവാൻ പരിസ്ഥിതി സംരക്ഷണവും അതിന്റെ പ്രാധാന്യവും ഈ തലമുറയിലെ കുട്ടികൾക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെ സ്നേഹത്തണൽ പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ “കുഞ്ഞിളം കൈകകൾ കൊണ്ടൊരു തൈ നടാം എന്റെ പരിസ്ഥിതിക്കായ് ” എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

ആദ്യഘട്ടമായി മാറാടി  പഞ്ചായത്തിന്റെ കീഴിലുള്ള പതിമൂന്ന് അങ്കണവാടികളിൽ ഫല വ്യക്ഷ തൈകൾ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് മാറാടി മണിയം കല്ല് അങ്കണവാടി (നമ്പർ 88 ) യിൽ നടന്ന ചടങ്ങിൽ മാറാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്ജ് ഫല വ്യക്ഷ തൈകൾ അങ്കണവാടിയിലേയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കുട്ടായ്മ പ്രസിഡന്റ് സി.സി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവ് സമീർ സിദ്ദീഖിയും ഹന്ന റോക്ക്സ് മാനേജർ ഹരീഷ് ജി നായരും വൃക്ഷത്തൈകളും നട്ടു, മാറാടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസിലെ സ്കൂൾ കൗൺസിലർ ഗാഡി ജയന്തി സന്ദേശം നൽകി. ഈസ്റ്റ് മാറാടി സ്കൂൾ അധ്യാപകൻ രതീഷ് വിജയൻ , സിനോയി മാറാടി തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ മാറാടിക്കാരുടെ വൃക്ഷ സ്നേഹിയായി മാറിയ കൂട്ടായ്മ പ്രസിഡന്റ് സി.സി കണ്ണനെയും, ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വനിത പി.റ്റി.എ പ്രസിഡന്റ് സിനിജ സനിലിനെയും , മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മണിയങ്കല്ല് അങ്കണവാടിയിലെ റ്റീച്ചർ മിനി സാബുവിനെയ്യും പൊന്നാട നൽകി ആദരിച്ചു

പദ്ധതിയുടെ ആദ്യഘട്ടമായി അങ്കണവാടികളിലേക്ക് ആവശ്യമായ 101 ഫലവൃക്ഷ തൈകൾ സ്പോൺസർ ചെയ്ത ഹന്ന റോക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ മാതൃകയായെന്ന് കൂട്ടായ്മ സെക്രട്ടറി സിനോയി മാറാടി പറഞ്ഞു.

Back to top button
error: Content is protected !!