സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തില്‍ തിളങ്ങി മാറാടി സ്വദേശി

മൂവാറ്റുപുഴ: സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി മാറാടി സ്വദേശി. ഫെബ്രുവരിയില്‍ പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തില്‍ 55 കിലോ വിഭാഗത്തിലാണ് മാറാടി സ്വദേശി എസ്സ്. മനീഷ് നായര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വാളാനിക്കാട് സ്വസ്തിയില്‍ ആര്‍.സുരേന്ദ്രന്‍ നായരുടെയും ജയശ്രിയുടെയും മകനാണ് മനീഷ്.

Back to top button
error: Content is protected !!