ദേശീയ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫ്. ധര്‍ണ്ണ നാളെ

 

മൂവാറ്റുപുഴ: രാജ്യത്തെ കര്‍ഷകരെ ഒറ്റുകൊടുത്ത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഓശാന പാടുന്ന നരേന്ദ്രമോദിയുടെ ജനാധിപത്യവിരുദ്ധ നിര്‍മ്മാണത്തിനെതിരായി കഴിഞ്ഞ ഒന്നരമാസക്കാലമായി ഡല്‍ഹിയില്‍ കൊടും മഞ്ഞ് വകവയ്ക്കാതെ സമരം നടത്തുന്ന ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ ജനുവരി 8 ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11.30 മണിവരെ നെഹ്‌റുപാര്‍ക്കില്‍ ധര്‍ണ്ണ നടത്തും. യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും സംസ്ഥാന ജില്ലാ-ബ്ലോക്ക് നേതാക്കളും പ്രധാന പ്രവര്‍ത്തരും പങ്കെടുക്കുന്നതാണ്.

Back to top button
error: Content is protected !!