പണ്ടപ്പിള്ളിയില്‍ തകര്‍ന്ന എംവിഐപി കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയില്‍ തകര്‍ന്ന എംവിഐപി കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കനാല്‍ തകര്‍ന്ന 20 മീറ്റര്‍ ഭാഗത്ത് കല്ലും മണ്ണും നീക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കനാലിന്റെ ഇരുഭാഗവുമായി ബന്ധിപ്പിച്ച് 30 മീറ്റര്‍ നീളത്തിലാണ് കനാല്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നുമീറ്റര്‍ ഉയരത്തില്‍ ഒന്നേമുക്കാല്‍ മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാറായി. തകര്‍ന്നഭാഗവും മറുവശവും പൊളിച്ചുനീക്കി ഇവിടം കമ്പി ഉപയോഗിച്ച് ബലപ്പെടുത്തിയശേഷമാണ് കനാല്‍ നിര്‍മ്മിക്കുന്നത്. പണ്ടപ്പിള്ളിയില്‍ നിന്ന് തുടങ്ങി ആരക്കുഴ, പെരുമ്പല്ലൂര്‍, മുതുകല്ല്, കാക്കൂച്ചിറ, ഈസ്റ്റ് മാറാടി, മണിയങ്കല്ല്, പാറത്തട്ടാല്‍,സൗത്ത് മാറാടി, ശൂലം ഭാഗത്തുകൂടി കായനാട് ശൂലം തോട്ടില്‍ അവസാനിക്കുന്ന അഞ്ചരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കനാല്‍. ജലക്ഷാമം രൂക്ഷമാകുന്നതിനു മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കനാലില്‍ വെള്ളമൊഴുക്കാനാണ് ലക്ഷ്യമിടുന്നത്. എം.വി.ഐ.പി.അധികൃതര്‍ 35 ലക്ഷംരൂപയുടെ എസ്റ്റി മേറ്റ് തയ്യാറാക്കിയതനുസരിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.

 

Back to top button
error: Content is protected !!