നിയോജക മണ്ഡലത്തിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുക്കി നിർമ്മല ഫാർമസി കോളേജ്

മൂവാറ്റുപുഴ : നിയോജക മണ്ഡലത്തിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനായി ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുങ്ങുന്നു. മൂവാറ്റുപുഴ നിര്‍മല ഫാര്‍മസി കോളജിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമീക-കുടുംബാരോഗ്യ കേന്ദ്രത്തിലും സൗജന്യമായി നല്‍കുന്നതിന് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും നിര്‍മിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡെന്‍റല്‍ കെയര്‍ ലാബിന്‍റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. നിര്‍ല ഫാര്‍മസി കോളജിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്‍റെയും നിര്‍മ്മാണം ആരംഭിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡത്തോടെയാണ് ഇവിടെ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുക്കുന്നത്. 100 മില്ലിഗ്രാമിന് 70 രൂപയോളം മുതല്‍ മുടക്കിയാണ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷ് നിര്‍മിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിദേശത്ത് നിന്ന് അടക്കം എത്തുന്നവരെ നിരീക്ഷിക്കുന്നതിനും കൊറോണ രോഗ ലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതിനും ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. കൊറോണ പ്രതിരോധത്തിനായി നാടെങ്ങും ജാഗ്രതയോടെ നീങ്ങുമ്പോള്‍ നിയോജക മണ്ഡലത്തില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്‍റെയും ലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും ഒരുക്കുന്നത്. ഇന്നലെ നിര്‍മല ഫാര്‍മസിയില്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്‍ദോ ഏബ്രഹാം എംഎല്‍എ, നിര്‍മല ഫാര്‍മസി അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസ് മത്തായി മൈലാരിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. എസ്.എ. ധന്‍രാജ്, വൈസ്പ്രിന്‍സിപ്പാള്‍ ഡോ.ദീപ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.തിങ്കളാഴ്ച മുതല്‍ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും പ്രാഥമീക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് വിതണം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.  

ഫോട്ടോ …………………..
മൂവാറ്റുപുഴ നിര്‍മല ഫാര്‍മസി കോളജില്‍ നിയോജകമണ്ഡലത്തിലെ പ്രഥമീക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും നിര്‍മിക്കുന്നത് എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്താന്‍ എത്തിയപ്പോള്‍.

Back to top button
error: Content is protected !!