സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

മൂവാറ്റുപുഴ : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പണ്ടപ്പിള്ളി സിഎച്ച്സിയുടെ സഹകരണത്തോടെ പൊതുജന കാമ്പയിന്‍ നടത്തുന്നതിന് തീരുമാനിച്ചു. പൊതുജനങ്ങളെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്ന രീതി ശീലമാക്കി ബോധവത്ക്കരിക്കും. പ്രസിഡന്‍റ് ലിസി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ്, ബാബു ഐസക്ക്, ഒ.സി. ഏലിയാസ,് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. സബിത തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ …………..
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്‍റ് ലിസി ജോളി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!