എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു, 98.82 ശതമാനം വിജയം

മൂവാറ്റുപുഴ : ഈ വർഷം എസ് .എസ്.എല്‍.സി പരീക്ഷയില്‍ 98.82ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71ശതമാനം കൂടുതലാണിത്. നാല് ലക്ഷത്തി പതിനേഴായിരത്തി ഒന്നുപേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് ഇത്തവണത്തെ വിജയം. 637 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. 404 അണ്‍ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം നേടി. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. കുട്ടനാട്ടില്‍ നൂറുശതമാനമാണ് ജയം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു.

Back to top button
error: Content is protected !!