എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണൽ ഓഫീസ് കെ.എസ്.ആർ.റ്റി. സി ജീവനക്കാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി.

എസ്.ബി.ഐ മുവാറ്റുപുഴ റീജിയണൽ ഓഫീസ് കെ.എസ്.ആർ.റ്റി. സി ജീവനക്കാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. മുവാറ്റുപുഴ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ മുവാറ്റുപുഴ റീജിയണൽ മാനേജർ ശ്രീ. അജിത് കുമാർ.ആർ.വി ഡിസ്ട്രിക്ട് ട്രാൻസ്പോർട് ഓഫീസർ ശ്രീ.സാജൻ സ്കറിയക്ക് ഫേസ് ഷീൽഡ് കളും മാസ്കും കൈമാറി. എസ്.ബി.ഐ മുവാറ്റുപുഴ മെയിൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റീജിയണൽ ഓഫീസ് ചീഫ് മാനേജർ ശ്രീ.ജയരാജ്, മുവാറ്റുപുഴ ചീഫ് മാനേജർ ശ്രീ.വിജയകുമാർ, കെ.എസ്.ആർ.റ്റി. സി ഡിപ്പോ എൻജിനീയർ വിനോദ് ബാബു, സീനിയർ സൂപ്രണ്ട് ശ്രീ.എസ്.വിനോദ്, എംപ്ലോയീസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ.സജിത് കുമാർ എസ്.ബി.ഐ ഉദ്യോഗസ്ഥരായ രാജീവ്കുമാർ, അനിൽ കുമാർ, ബേസിൽ ബേബി, ആദർശ്, അരുൺ ചാക്കോ, അജ്മൽ എന്നിവർ പങ്കെടുത്തു. കോവിഡ് പോരാട്ട കാലഘട്ടത്തിൽ KSRTC ഉദ്യോഗസ്ഥർ നൽകുന്ന സ്തുത്യർഹമായ സേവനത്തിനു എസ്.ബി.ഐ നൽകുന്ന ആദരവ് ആണിതെന്നു ചടങ്ങിൽ എസ്.ബി.ഐ റീജിയണൽ മാനേജർ പറഞ്ഞു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!