സാനിറ്റൈസർ വെന്റിങ് മെഷീൻ നിർമിച്ചു നാടിനു സമർപ്പിച്ചു നാട്ടിലെ താരമായി മാറി കുഞ്ഞു ജസ്വിൻ

 

പിറവം :കരസ്പർശം ഏൽക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ
വെൻഡിങ് മെഷീൻ സ്വയം നിർമിച്ചു നാടിനു സമർപ്പിച്ചു
രാമമംഗലം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി
ജെസ്വിൻ എൽദോ സണ്ണി
നാട്ടിലെ താരമായി.ആദ്യമായി നിർമിച്ച മെഷീൻ സ്‌കൂളിന് നൽകിയപ്പോൾ അധ്യാപകരുടെ നിർദേശപ്രകാരം കൂടുതൽ നിർമിച്ചു ഗ്രാമ പഞ്ചായത്തു ഓഫീസിലേക്കും രാമമംഗലം പോലീസ് സ്റ്റേഷനിലേക്കും നൽകിയാണ് കുഞ്ഞു ജസ്വിൻ താരമായത്.ഗ്രാമ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മിനികുമാരി മെഷീൻ ഏറ്റുവാങ്ങി.തുടർന്ന് പ്രസിഡന്റ് ജസ്വിനെ ആദരിച്ചു.പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ സജിമോൻ മെഷീൻ ഏറ്റു വാങ്ങി.പൊലീസുകാർ സ്നേഹോപഹാരവും നൽകിയാണ് ജസ്വിനെ പ്രോത്സാഹിപ്പിച്ചത്.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,അധ്യാപകരായ അനൂബ് ജോണ്,ഷൈജി കെ ജേക്കബ്,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു..ഹെഡ്മാസ്റ്റർ മണി പി.കൃഷ്ണൻ. സ്കൂൾ മാനേജർ കെ എസ് രഘു ,ഹരീഷ് ആർ നമ്പൂതിരിപ്പാട് .രമ്യ എം എസ് , സിനി. സി. ഫിലിപ്പ്, അനൂബ് ജോൺ , എന്നിവർ പങ്കെടുത്തു.സാമൂഹ്യ വ്യാപനം വർദ്ധിക്കപ്പെടുന്നു എന്ന് ഭയപ്പെടുന്ന ഈ സാഹചര്യത്തിൽഏറെ ഉപകാരപ്പെടുന്ന പ്രവൃത്തിയാണിതെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു

(ചിത്രം /രാമമംഗലം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി
ജെസ് വിൻ എൽദോ സണ്ണി
സ്വന്തമായി നിർമ്മിച്ച ,
കരസ്പർശം ഏൽക്കാതെ . പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ
വെൻഡിങ് മെഷീൻ
സ്കൂളിന് നൽകുന്നു)

Back to top button
error: Content is protected !!