പിറവം മണീടിൽ പാറമടയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

 

പിറവം: മണീടിൽ പാറമടയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ഇന്ന് ഉച്ചക്ക് 12 മണിയോടെ മണീട് ആനമുന്തിക്ക് സമീപത്തെ കരിങ്കൽ ക്വാറിയിൽ അപകടം ഉണ്ടായത്.
തൊഴിലാളികളായ ചീരക്കാട്ട്പാറ സ്വദേശി കാട്ടാംപിള്ളിമറ്റത്തിൽ കെ റ്റി ശശി(50), ബംഗാൾ സ്വദേശി ദീപക് മൈറ (28) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് ശശി മരണപ്പെട്ടത്.കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയ ദീപകിനെ നാല് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത്.എംഎൽഎയുടെയും ,ആർടിഒയുടെയും സാന്നിധ്യത്തിൽ പാറമട പുട്ടി സീൽ  ചെയ്തു .ശശിയുടെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും

 

 

Back to top button
error: Content is protected !!