വെള്ളാരംകുത്ത് ആദിവാസി കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും, നന്മ മൂവ്മെൻ്റും ചേർന്ന് ലോക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടംപുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് അരിയും പല വ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റും, മാസ്കും വിതരണം നടത്തി.ഭക്ഷ്യ കിറ്റും, മാസ്കും ആദിവാസി കുടുംബങ്ങൾക്ക് നല്കുന്നതിനായി കോതമംഗലം തഹസീൽദാരും, റെഡ് ക്രോസ് താലൂക്ക് പ്രസിഡൻ്റുമായ റെയ്ച്ചൽ കെ വർഗീസ് വാർഡ് മെമ്പർ കെ.കെ ബൈജുവിനു നല്കി ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് താലൂക് ചെയർമാൻ ജോർജ് എടപ്പാറ, നന്മ .ട്രസ്റ്റി രവീന്ദ്രൻ നായർ, സെക്രട്ടറി ഹരിദാസ്, റെഡ് ക്രോസ് ഭാരവാഹികളായ ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, അംഗൻവാടി ടീച്ചർ അമ്പിളി, ഷീജ ജോർജ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!