മൂവാറ്റുപുഴയില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ വീണ്ടും പഴകിയ മത്സ്യങ്ങള്‍ പിടികൂടി.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും മത്സ്യ വില്‍പ്പന കടകളില്‍ പഴകിയ മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയില്‍ പേഴയ്ക്കാപ്പിള്ളിയില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. ഇന്നലെ  പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കടകളിലാണ് പരിശോധന നടത്തിയത്. പേഴയ്ക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കടയില്‍ നിന്നും പഴകിയ ചൂര, കേര ഇനത്തില്‍ പെട്ട 150-കിലോ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പേഴയ്ക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകളിലും  ബേക്കറികളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും പരിശോധന നടത്തി. മൂവാറ്റുപുഴയില്‍ ബേക്കറികളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും പരിശോധന നടത്തി. കോവിഡ് 19നെ തുടര്‍ന്ന് മത്സ്യം ക്ഷാമം നേരിടുന്ന സമയത്ത് പഴകിയ മത്സ്യങ്ങള്‍ മീന്‍കടകളില്‍ വില്‍പ്പന നടത്തുകയാണന്ന വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ മത്സ്യ വിപണന കടകളില്‍ പരിശോധന നടത്തുന്നത്. ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചി കടകളില്‍ ഇറച്ചിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇറച്ചി കടകളില്‍ പരിശോധന നടത്തിയത്. കോവിഡ് 19നെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍  മത്സ്യം വരവ് കുറവാണ്. ഇത് മുതലെടുത്താണ് അമിത വില ഈടാക്കി പഴകിയ മീനുകളുടെ വില്‍പ്പന തകൃതിയില്‍ നടക്കുന്നത്.  മൂവാറ്റുപുഴയില്‍ നടന്ന പരിശോധനയ്ക്ക് മൂവാറ്റുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബൈജു.പി.തോമസ്, പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടിജോ വര്‍ഗീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍  എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മൂവാറ്റുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബൈജു.പി.തോമസ് പറഞ്ഞു………………….

ചിത്രം-പേഴയ്ക്കാപ്പിള്ളിയില്‍ മത്സ്യ വില്‍പ്പന കടകളില്‍ നിന്നും പിടികൂടിയ പഴകിയ മത്സ്യം ശിപ്പിക്കാനായി കൊണ്ട് പോകുന്നു……………

Back to top button
error: Content is protected !!