കടകളിൽ സാനിറ്റൈസറും, മാസ്ക്കും വിതരണം ചെയ്ത് മെർച്ചന്റ്സ് അസോസിയേഷൻ.

 

മുവാറ്റുപുഴ: നഗരത്തിലെ എല്ലാ കടകളിലും സാനിറ്റൈസറും, മാസ്ക്കും വിതരണം ചെയ്ത് മുവാറ്റുപുഴ മെർച്ചന്റ്സ് അസോസിയേഷൻ.
തുടർന്നുള്ള ദിവസങ്ങളിൽ തുറക്കുന്ന എല്ലാ കടകളിലും സാനിറ്റൈസറും, മാസ്ക്കും വിതരണം ചെയ്യാൻ  ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൽ അറിയിച്ചു. യൂത്ത് വിംഗ്-വനിതാ വിംഗ് ഭാരവാഹികൾ വിതരണത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഗോപകുമാർ, പി.എം. ബഷീർ, ജെയ്സൺ ജോയ്, ജെയ്സൺ തോട്ടം, ബോബി ഫൈസൽ എന്നിവരും വിതരണത്തിന് നേതൃത്വം നൽകി.

Back to top button
error: Content is protected !!