മാറാടി പഞ്ചായത്തിലെ സ്വകാര്യ ഭൂമികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം.

 

മാറാടി : മാറാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാൻ പഞ്ചായത്ത്‌ ഭരണകൂടം ഉടമസ്ഥർക്ക് നിർദ്ദേശം നൽകി. കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് നിർദ്ദേശിച്ചത്. സ്വകാര്യ ഭൂമിയിൽ ഉള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട വ്യക്തികൾക്ക് മാത്രമായിരിക്കും എന്നും പഞ്ചായത്ത്‌ സെക്രട്ടറി ബി.സുധീർ  അറിയിച്ചു.

Back to top button
error: Content is protected !!