കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.

 

മുവാറ്റുപുഴ:കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.ഇന്ന് രാത്രി എട്ടരയോടെ വെള്ളൂർക്കുന്നതായിരുന്നു അപകടം.എറണാകുളം റെയിൽവേ സ്റ്റേഷനിൽ അന്യസംസ്ഥാന തൊഴിലാളികളെ വിട്ട് തിരികെ മടങ്ങിയ കട്ടപ്പന ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽപെട്ടത്.ബസിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്.മൂവരും പരിക്കില്ലാതെ രക്ഷപെട്ടു.എറണാകുളം ഭാഗത്തു നിന്നും മുവാറ്റുപുഴയിലേക്കു വരികയായിരുന്ന ബസ് വെള്ളൂർക്കുന്നം സിഗ്നലിൽ വച്ച്  മറികടന്നു വന്ന ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസ് എത്തിയാണ് പുനഃസ്ഥാപിച്ചത്.

Back to top button
error: Content is protected !!