കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

 

മൂവാറ്റുപുഴ: കെ.പി.എം.എസ് മുവാറ്റുപുഴ യൂണിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. കെ.പി.എം.എസിന്റെ 50-ാം വാര്‍ക്ഷികത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണം, ഭവന സന്ദര്‍ശനവും വിവര ശേഖരണവും, പ്ലാസ്റ്റിക് രഹിത ഭവനം പരിസ്ഥിതി സൗഹൃദ ഭവനം, ഹരിതം കാര്‍ഷീക പദ്ധതി, ഓര്‍മമരം പദ്ധതികളടക്കമാണ് പരിസ്ഥിതി ദിനത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പണ്ടരിമല ശാഖയിലെ അയ്യങ്കാളി സ്മൃതി കൂടിരത്തില്‍ നടന്ന ഓര്‍മ്മമരം പദ്ധതിയുടെ മൂവാറ്റുപുഴ യൂണിയന്‍ തല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ വൃക്ഷ തൈ നട്ട് നിര്‍വ്വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ.എസ്.മോഹനന്‍, സെക്രട്ടറി സാം ജി, ജോയിന്റ് സെക്രട്ടറി അമൃതദത്തന്‍, ജില്ലാ കമ്മിറ്റി അംഗം പായിപ്ര കൃഷ്ണന്‍, ട്രഷറര്‍ ബിജുകുമാര്‍, പണ്ടരിമല ശാഖ സെക്രട്ടറി റ്റി.ചന്ദ്രന്‍, മനീഷ്, ബീന ശശി, മീനു മോഹന്‍, സൗമ്യ അനില്‍ എന്നിവര്‍ സംമ്പന്ധിച്ചു. ഓര്‍മ്മ മരം പദ്ധതിയുടെ ഭാഗമായി 130-ജംഗ്ഷനില്‍ നടന്ന വൃക്ഷതൈ നടല്‍ നഗരസഭ കൗണ്‍സിലര്‍ ഷൈലജ അശോകന്‍ നിര്‍വ്വഹിച്ചു.

ചിത്രം-കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ പണ്ടരിമല ശാഖയിലെ അയ്യങ്കാളി സ്മൃതി കൂടിരത്തില്‍ നടന്ന ഓര്‍മ്മമരം പദ്ധതിയുടെ മൂവാറ്റുപുഴ യൂണിയന്‍ തല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…….

Back to top button
error: Content is protected !!