കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് തയ്യാറായി : ആൻ്റണി ജോൺ എംഎൽഎ.

 

കോതമംഗലം :  നാളെ മുതൽ ആരംഭിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന് കോതമംഗലത്തെ വിദ്യാലയങ്ങൾ തയ്യാറായതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ 69 പ്രൈമറി വിദ്യാലയങ്ങളും,29 ഹൈസ്കൂളുകളും,5 ഏകാധ്യാപക വിദ്യാലയങ്ങളും,ഒന്നുമുതൽ 12 വരെ (11ാം ക്ലാസ്സ് ഒഴികെ)ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നതിന്
ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.ഒരാഴ്ച മുമ്പ് തന്നെ
അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പുകൾ ചേർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ
വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു.അക്കാദമിക വർഷം ആരംഭിക്കുന്ന നാളെ (01/06/2020)കൈറ്റിൻ്റെ നേതൃത്വത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ
ക്ലാസുകൾ നൽകുന്നതിന് ടൈംടേബിൾ നൽകി.ഓൺലൈൻ ക്ലാസ്സ് സംബന്ധിച്ച് രക്ഷകർത്താക്കൾക്ക് ആവശ്യമായ ഗൈഡൻസ് ഇതിനകം നൽകിയിട്ടുണ്ട്.അതോടൊപ്പം
കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിന് ആവശ്യമായ ക്രമീകരണവും,അതാത് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നതിനും ആസൂത്രണം ചെയ്തിട്ടുണ്ട്.നിശ്ചയിക്കപ്പെട്ട സമയത്ത് ഓൺ ലൈൻ ക്ലാസിൽ ഹാജരാകാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും ക്ലാസ് നൽകുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

Back to top button
error: Content is protected !!