കഞ്ചാവും മയക്കുമരുന്നുകളുമായി അഞ്ചുപേര്‍ പിടിയില്‍

മൂവാറ്റുപുഴ : നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്നും കഞ്ചാവും മയക്കുമരുന്നുകളുമായി അഞ്ചുപേര്‍ പിടിയില്‍. 10 മില്ലിഗ്രാം എംഡിഎംഎ കൈവശംവച്ചതിന് കാവുങ്കര ചിറ്റായത്ത് അന്‍സില്‍ (19), 10 ഗ്രാം കഞ്ചാവുമായി വാഴപ്പിള്ളി കോര്‍മലപുത്തന്‍പുരയില്‍ ആര്‍ജുന്‍ (22), തൊടുപുഴ കാരിക്കോട് പള്ളത്ത്പറമ്പില്‍ ഷാമില്‍ (21), മടക്കത്താനം പെരുവാംകുഴിയില്‍ അന്‍വര്‍ സാബിത്ത് (21), 18 ഗ്രാം മയക്കുമരുന്നുമായി ചിക്കമംഗ്ലൂരു സ്വദേശി പ്രദീപ് ദാസ് (30) എന്നിവരാണ് പിടിയിലായത്. അന്‍സിലിന് മയക്കുമരുന്ന് നല്‍കിയതിനാണ് ഷാമിലിനെയും, അന്‍വര്‍ സാബിത്തിനെയും പിടികൂടിയത്. എക്സൈസ് സിഐ വൈ. പ്രസാദിന്‍റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ ടി.കെ. ബാബു, എന്‍. ശ്രീകുമാര്‍, വി.എ. ജബ്ബാര്‍, സിഇഒമാരായ കെ.എം. റോബി, വി.എ. ഷമീര്‍, എം.വി. ബിജു, പി.ആര്‍. സൂരജ്, സുമേഷ് കുമാര്‍, പി.ആര്‍. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. വരും ദിവസങ്ങളില്‍ മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്നും എക്സൈസ് സിഐ വൈ. പ്രസാദ് അറിയിച്ചു.

ഫോട്ടോ ……………..
മൂവാറ്റുപുഴ നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായവര്‍.

Back to top button
error: Content is protected !!