നാടിന്റെ കാവലാളുകള്‍ക്ക് യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ കരുതല്‍

 

മൂവാറ്റുപുഴ: കോവിഡ് 19നെ അതിജീവിക്കാന്‍ നാടൊന്നാകെ സന്നദ്ധപ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, നാടിനു കാവല്‍ നില്‍ക്കുന്ന പോലീസ് സേനയ്ക്ക് ധരിക്കാനുള്ള മാസ്‌ക്കുകള്‍ നല്‍കി പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറി . മുവാറ്റുപുഴ പോലീസ് സേനയ്ക്ക് ആവശ്യമായ മാസ്‌ക്കുകള്‍ നല്കുന്ന ഈ പദ്ധതിയുടെ ഉദ്‌ഘാടനം  യുണൈറ്റഡ് ലൈബ്രറി പ്രിസിഡന്റ് പി.എച്ച്. സക്കീര്‍ ഹുസൈനും, ജനറല്‍ സെക്രട്ടറി ഷാഫി മുതിരക്കലയിലും ചേര്‍ന്നു മാസ്ക്കുകൾ എ.എസ്.ഐ ബഷീർനു കൈമാറി നിർവഹിച്ചു. അനസ് എംഎം, സിദ്ധീഖ് എം എസ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!