മിൽമ ക്ഷീര സഹകരണ സംഘം കിറ്റുകൾ വിതരണം ചെയ്തു

മൂവാറ്റുപുഴ: പായിപ്ര മിൽമ ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. കൊറോണ രോഗ വ്യാപനത്തെ തുടർന്ന ലോക്കൗട്ട് പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ സംഘം അംഗങ്ങളായ ക്ഷീരകർഷകർക്ക് കെെത്താങ്ങാ യിട്ടാണ് കിറ്റുകൾ വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് സി.കെ. ജോൺസൺ രൂപേഷ് കണ്ണങ്ങനാലിന് നൽകി നിർവ്വഹിച്ചു. സംഘം സെക്രട്ടറി ലക്ഷ്മി അനീഷ്, ജീവനക്കാരി ആബിത അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: പായിപ്ര മിൽമ ക്ഷീര സഹകരണ സംഘം നൽകിയ കിറ്റുകളുടെ വിതരണോദ്ഘാടനം സംഘം അംഗം രൂപേഷ് കണ്ണങ്ങനാലിന് നൽകി സംഘം പ്രസിഡന്റ് സി.കെ. ജോൺസൺ നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!