ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ:  മുളവൂര്‍ മൗലാന അബ്ദുല്‍ കലാം ആസാദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖിന്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ട്രസ്റ്റ് മെമ്പര്‍മാരായ ഷിയാസ് മുണ്ടാടന്‍, ഫഹദ് താണേലി, ബിബിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം-മുളവൂര്‍ മൗലാന അബ്ദുല്‍ കലാം ആസാദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണത്തിനായി മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് ട്രസ്റ്റ് മെമ്പര്‍ ബിബിന്‍ ജോസിന് കൈമാറുന്നു…..
Back to top button
error: Content is protected !!