ചരമം

കുറുപ്പുംപടിയിൽ ഫൈനാൻസ് സ്ഥാപന ഉടമയുടെ മൃദദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.

പെരുമ്പാവൂർ:കുറുപ്പംപടിയിലെ ധനകാര്യ സ്ഥാപന ഉടമയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. സൂര്യ ഫൈനാൻസ് സ്ഥാപന ഉടമ വായിക്കര ചാലക്കര
ആർ. അനിൽകുമാറിന്റെ മൃദദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . ഈ സ്ഥാപനം പ്രവർത്തിക്കുന്ന ബിൾഡിംങ്ങിന്റെ താഴത്തെ നിലയിലുള്ള സ്‌റ്റെയർ റൂമിൽ ശരീര ഭാഗങ്ങൾ പകുതിയോളം കത്തിയ നിലയിലാണ് കണ്ടത്.രാവിലെ വീട്ടിൽ നിന്നും സ്ഥാപനം തുറക്കുവാനായി പോയിരുന്നു.പിന്നീട് അനിൽകുമാറിൻ്റെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോൾ കോൾ എടുക്കാത്തത് മൂലം അന്വേഷിച്ചെത്തിയ മകനാണ് ഗോവണിയുടെ താഴത്തെ മുറിയിൽ അനിൽ കുമാർ കത്തി കരിഞ്ഞ് മരിച്ച നിലയിൻ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലതെത്തിയ കുറുപ്പുംപ്പടി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: Content is protected !!
Close