പാർട്ടി വിരുദ്ധ നിലപാട്:സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി.

കോതമംഗലം:നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പുറത്താക്കിയത്.എൽ.ഡി.എഫ് ഭരണത്തിലുള്ള കവളങ്ങാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതാണ് പ്രധാന ആരോപണം.പാർട്ടിയുടെ വക്കീൽ എന്ന നിലയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.കടുത്ത അച്ചടക്ക ലംഘനമാണ് പി.എസ്.എ.കബീർ നടത്തിയിട്ടുള്ളതെന്നും അതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും നേതൃത്വം വിശദീകരിക്കുന്നു. കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം.ലോക്കൽ കമ്മറ്റി സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു കബീർ

Back to top button
error: Content is protected !!