കോതമംഗലം കോട്ടപ്പടിയിലും കാട്ടാന ആക്രമണം: പശുക്കിടാവിനെ കൊന്നു

കോതമംഗലം: കോട്ടപ്പടിയിലും കാട്ടാനയുടെ ആക്രമണം. വാവേലി വടക്കുംഭാഗം ആലുങ്കൽ ജോണിൻ്റെ വീട്ടിലെ പശുക്കിടാവിനെ ശനിയാഴ്ച രാത്രിയെത്തിയ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ആന വരുന്നതു കണ്ട് പശു  കയർ പൊട്ടിച്ച് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വീട്ടുടമയും  നാട്ടുകാരും പറഞ്ഞു. വന പ്രദേശത്തോടു ചേർന്നുള്ള സ്ഥലമായതിനാൽ കാട്ടാന ശല്യം പ്രദേശത്ത്
രൂക്ഷമാണ്.
സംഭവ  സ്ഥലം കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടൻ സന്ദർശിച്ചു. ആനകൾക്കു വേണ്ടി വാദിക്കാൻ നിരവധി പേരുണ്ടെന്നും  പാവപ്പെട്ട കർഷകനു വേണ്ടി വാദിക്കാൻ ആരുമില്ലന്ന് മാത്യു ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഭവങ്ങൾ കോതമംഗലം, പെരുമ്പാവൂർ താലൂക്കുകളുടെ വനാതിർത്തി ഗ്രാമങ്ങളിൽ നിരന്തരം നടക്കുന്നുണ്ട്. പ്രദേശത്ത് കർഷകർ ഭീതിയിലാണ് .പലപ്പോഴും കർഷകരരുടെ ദിർ ഘനാളത്തെ അദ്വാന ഫലമായ കാർഷികവിളകൾ കാട്ടാനക്കുട്ടമിറങ്ങി നാശം വരുത്തുന്നത് നിസ്സഹായതയോടെ കാണുവാനേ കർഷകർക്കാകുന്നുള്ളു.
ബന്ധപ്പെട്ടവർ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് കർഷകരെ കാട്ടാനകളിൽ നിന്ന് സംരക്ഷിക്കണമെന്ന് മാത്യു കുഴലനാടൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ.
Back to top button
error: Content is protected !!