കച്ചേരിത്താഴം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​ണു​വി​മു​ക്ത​മാ​ക്കി നാട്ടുകാർ

മു​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ശു​ചീ​ക​രി​ച്ച്‌ നാ​ട്ടു​കാ​ര്‍. ദി​വ​സേ​ന നു​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ശു​ചീ​ക​രി​ച്ച​ത്.

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി അ​ണു​നാ​ശി​നി ക​ല​ര്‍​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ള്‍ കൂ​ടു​ന്ന പൊ​തു​ഇ​ട​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ വൈ​റ​സ് വ്യാ​പി​ക്കു​ക എ​ന്നി​രിക്കേ ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.ശു​ചീ​ക​ര​ണ​ത്തി​ന് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. അ​നി​ല്‍​കു​മാ​ര്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ക​മ്മി​റ്റി​യം​ഗം സ​ലിം പാ​ലം, ഓ​ട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി ആ​ന്‍റോ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Back to top button
error: Content is protected !!