പ്രളയ ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)ധർണ്ണ നടത്തി.

 

കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം, പോലീസ് ജില്ലാ ഭരണകൂടവും, ഒരുമിച്ച് ഗൂഢാലോചന നടത്തുകയാണെന്ന് മുൻമന്ത്രി ടി യു കുരുവിള ആരോപിച്ചു. തട്ടിപ്പിന് കൂട്ട് നിന്ന അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്ന് ടീ യു കുരുവിള ആവശ്യപ്പെട്ടു. പ്രളയഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വട്ടക്കുന്നേൽ, വിൻസെന്റ് ജോസഫ് , ലിസ്സി ജോസ് ,ജോളി ജോർജ്, ബേബി മുണ്ടാടൻ, കെ. വി വർഗീസ്, ജിസ്സൺ ജോർജ്, സോണി ജോബ്, ജോമി തെക്കേക്കര, സി . കെ.സത്യൻ, കെ. എസ് ജോർജ്ജ്. ഡൊമിനിക്ക് കാവുങ്ങൽ, സണ്ണി ജോസഫ്, ജോബ് പുത്തിരിയ്ക്കൽ, സെബാസ്സ്റ്റൻ പൈനാടത്ത് ,ഏ.റ്റി പൗലോസ്, സെബി ആൻറണി, റോഷൻ ചാക്കപ്പൻ , ജോഷ്വാ തായങ്കേരി,സുജ ലോനപ്പൻ , റോയി സ്കറിയ, അന്റണി മാഞ്ഞുരാൻ, ജോസ് വാഴതറ, കെ ആർ മണി എന്നിവർ പങ്കെടുത്തു

Back to top button
error: Content is protected !!