പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സാ ധനസഹായമായി 17.35 ലക്ഷം രൂപ അനുവദിച്ചു.

മുവാറ്റുപുഴ :നിയോജക മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്നും  2019-20 വര്‍ഷത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക്  ചികിത്സാ ധനസഹായമായി 17.35 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തില്‍ വിവിധ രോഗങ്ങള്‍ കൊണ്ട് ദുരിത മനുഭവിക്കുന്നവര്‍ക്കും അപകടങ്ങള്‍ സംഭവിച്ചവര്‍ക്കുമാണ് പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സ ധനസഹായം അനുവദിച്ചത്. തുക അപേക്ഷകരുടെ അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിക്കുന്നത്. ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2016 മുതല്‍ 2020 വരെ മണ്ഡലത്തിലെ നഗരസഭയിലും പഞ്ചായത്തുകളിലുമായി 352 ആളുകള്‍ക്ക് 65.14 ലക്ഷം രൂപ പട്ടികജാതി വികസന വകുപ്പില്‍ നിന്നും ചികിത്സാ ധനസഹായമായി വിതരണം ചെയ്ത് കഴിഞ്ഞു. മൂവാറ്റുപുഴ നഗരസഭയില്‍ 42 ആളുകള്‍ക്കായി 8.18 ലക്ഷം രൂപയും  പായിപ്ര ഗ്രാമപഞ്ചായത്തില്‍ 52 ആളുകള്‍ക്കായി 10.62 ലക്ഷം രൂപയും മാറാടിയില്‍ 33 ആളുകള്‍ക്കായി 5.42 ലക്ഷം രൂപയും ആരക്കുഴയില്‍ 21 ആളുകള്‍ക്കായി 3.40 ലക്ഷം രൂപയും വാളകത്ത് 27 ആളുകള്‍ക്കായി 4.63 ലക്ഷം രൂപയും ആവേലിയില്‍ 30 ആളുകള്‍ക്കായി 5.89 ലക്ഷം രൂപയും ആയവനയില്‍ 30 ആളുകള്‍ക്കായി 5.24 ലക്ഷം രൂപയും മഞ്ഞള്ളൂരില്‍ 22 ആളുകള്‍ക്കായി 4.68 ലക്ഷം രൂപയും കല്ലൂര്‍ക്കാട് 28 ആളുകള്‍ക്കായി 4.25 ലക്ഷം രൂപയും പാലക്കുഴയില്‍ 21 ആളുകള്‍ക്കായി 3.90 ലക്ഷം രൂപയും പൈങ്ങോട്ടൂരില്‍ 29 ആളുകള്‍ക്കായി 5.20 ലക്ഷം രൂപയും പോത്താനിക്കാട് 17 ആളുകള്‍ക്കായി 3.72 ലക്ഷം രൂപയുമാണ് വിതരണം ചെയ്തതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു…

Back to top button
error: Content is protected !!