മൂവാറ്റുപുഴയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു………………..

 

ഞാറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍……

 


മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിക്കുകയും പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.ഓഫീസില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഞാറാഴ്ച നിയോജക മണ്ഡലത്തിലെ നഗരസഭയിലും മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, ഹോട്ടലുകളെ ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴുവരെ മെഡിക്കല്‍ സ്റ്റോറുകൾ, ഹോട്ടലുകൾ, പെട്രോള്‍ പമ്പുകൾ ഒഴികേ, സൂപ്പര്‍മാര്‍ക്കറ്റുകളും, മാളുകളും, അടക്കമുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി വാഹനങ്ങള്‍ ലോഡുമായി എത്തുന്ന നിയോജക മണ്ഡലത്തിലെ തിരക്കേറിയ കാവുംങ്കര മാര്‍ക്കറ്റ്, പുളിഞ്ചോട് മത്സ്യമാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് 19 പ്രോട്ടക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും വ്യാപാരി അസോസിയേഷനുകളുമായി ആലോചിച്ച് വേണ്ട ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിനും ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂമൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ടൗണുകളിലെയും വ്യാപാരികള്‍ക്കും ഫെയ്‌സ് ഷീല്‍ഡ്(മുഖാവരണം)നിര്‍ബന്ധമാക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നടക്കം എത്തുന്നവര്‍ക്ക് വീടുകളില്‍ കോറെന്റെയിന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ക്ക് മൂവാറ്റുപുഴ നഗരസഭയില്‍ കോറെന്റെയിന്‍ കേന്ദ്രം സജ്ജീകരിക്കാന്‍ യോഗം തീരുമാനിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോറെന്റെയിന്‍ സെന്ററില്‍ ചെറിയ വീടുള്ളവര്‍ക്കും, വീടുകളില്‍ കിടപ്പ് രോഗികള്‍, പ്രായമായവര്‍ അടക്കമുള്ളവര്‍ക്കാണ് സൗകര്യമൊരുക്കുക. ഇതിന്റെ നടത്തിപ്പിനായി വിവിധ സന്നദ്ധസംഘടനകളുടെ സാമ്പത്തീക സാഹായവും കൃമീകരിച്ച് നല്‍കും. കോറെന്റെര്‍ സെന്ററുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുചീകരണത്തൊഴിലാളികളെ ലഭ്യമാകാത്തതാണ്. ഇത് പരിഹരിക്കുന്നതിന് ശുചീകരണത്തിനാവശ്യമായ ആളുകളെ കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണിനെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും മാസ്‌ക് ധരിക്കാതെ നിരവധിയാളുകളാണ് പൊതുയിടങ്ങളില്‍ സഞ്ചരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കൊറെന്റെയില്‍ കഴിയുന്നവരുടെ ശ്രവപരിശോധനയ്ക്ക് മൂവാറ്റുപുഴ-കോതമംഗലം ആശുപത്രികളില്‍ എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ആസ്ഥാനമായി ടൂ ചേമ്പര്‍ വെഹിക്കിള്‍ സജ്ജീകരിക്കും. ഇതിനായി ടാക്‌സി വാഹനവും ഡ്രൈവറെയും കണ്ടെത്തി വാഹനത്തിനുള്ളില്‍ പ്രത്യേക കവചം തീര്‍ത്ത് അണുവിമുക്തമാക്കി സര്‍വ്വീസ് നടത്തുന്നതിനാണ് സജ്ജീകരിക്കുന്നത്. നിലവില്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ച് കാക്കനാട് നിന്നും ടാക്‌സിയെത്തുന്നത് വലിയ താമസം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മാത്രവുമല്ല ഇവരുടെ വീടുകളില്‍ 108 ആമ്പുലന്‍സ് എത്തുന്നത് പ്രദേശവാസികളില്‍ ഭീതിയും അഭ്യൂഹങ്ങളും പരക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ടൂ ചേമ്പര്‍ വെഹിക്കിള്‍ സജ്ജീകരിക്കുന്നതിന് പ്രധാന കാരണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനമാണങ്കിലും പലസ്ഥലങ്ങളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടുന്നതായി പരാതി ഉയരുന്നുണ്ട്. ഇവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍, ആര്‍.ഡി.ഒ. ചന്ദ്രശേഖരന്‍ നായര്‍.കെ, തഹസീല്‍ദാര്‍ കെ.എസ്.സതീശന്‍, ഡി.വൈ.എസ്.പ്.മുഹമ്മദ് റിയാസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്‍, ഫയര്‍ ഓഫീസര്‍ ടി.കെ.സുരേഷ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, ഗ്രൈയിന്‍സ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എല്‍ദോസ് പാലപ്പുറം എന്നിവര്‍ സംമ്പന്ധിച്ചു.

Back to top button
error: Content is protected !!